Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PVSindhu

വന്നു കണ്ടു കീഴടക്കി; വി​രു​ന്നുമായി ന​യ​ൻ​താ​ര; ചെന്നൈയിൽ തനി​ക്കൊ​രു കു​ടും​ബം കൂ​ടി​യു​ണ്ടെന്ന് പി.​വി. സി​ന്ധു

​ന്ത്യ​ൻ ച​ല​ച്ചി​ത്ര-കാ​യി​കലോ​ക​ത്തെ പ്ര​മു​ഖ​ർ ഒ​ന്നി​ച്ച സൗഹൃദ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. തമിഴകത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ഭർത്താവും സം​വി​ധാ​യ​കനുമായ വി​ഘ്നേ​ഷ് ശി​വ​നും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് താ​രം പി.​വി. സി​ന്ധു​വി​നും ഭ​ർ​ത്താ​വ് വെ​ങ്ക​ട ദ​ത്ത സാ​യി​ക്കും ചെ​ന്നൈ​യി​ൽ അ​ത്താ​ഴ​വി​രു​ന്ന് നൽ‌കി. സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ന്ധു കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

​കൂ​ടി​ക്കാ​ഴ്ച ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു കു​ടും​ബ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ന്ന് സി​ന്ധു കു​റി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​വും പരസ്പര സ്നേഹവും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​സാ​യാ​ഹ്നം. ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​ളു​ക​ളെ കാ​ണു​ന്ന രീ​തി ത​ന്നെ മാ​റ്റു​മെ​ന്നും, സു​ഹൃ​ത്തു​ക്ക​ളാ​യി ക​ട​ന്നു​വ​ന്നു ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച്, ഒ​ടു​വി​ൽ കാ​ല​ങ്ങ​ളാ​യി അ​റി​യു​ന്ന​വ​രെ​പ്പോ​ലെ തി​രി​കെ പോ​കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്നും സി​ന്ധു ത​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ ത​നി​ക്ക് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട നഗരമാണെന്നും, എ​ന്നാ​ൽ ഈ ​രാ​ത്രി​ക്കു ശേ​ഷം അ​വി​ടെ ത​നി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ "കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു കു​ടും​ബം' ല​ഭി​ച്ച​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സി​ന്ധു കു​റി​ച്ചു. ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും സ്നേ​ഹ​വും ന​ന്മ​യും നി​റ​ഞ്ഞ​വ​രാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ന്ധു​വി​ന്‍റെ കു​റി​പ്പി​ന് താ​ഴെ ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്രതികരണവുമായെത്തി. "ഒരു​പാ​ടു സ്നേ​ഹം മാ​ത്രം' എ​ന്ന് ന​യ​ൻ​താ​ര കു​റി​ച്ച​പ്പോ​ൾ, കോ​ർ​ട്ടി​ലെ ക​ടു​പ്പ​ക്കാ​രി​യാ​യ ക​ളി​ക്കാ​രി​യ​ല്ല സി​ന്ധു​വെ​ന്നും മ​റി​ച്ച് തി​ക​ച്ചും സ്നേ​ഹ​മ​യി​യാ​യ വ്യ​ക്തി​യാ​ണെ​ന്നും വി​ഘ്നേ​ഷ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

Latest News

Corehub Up